മേടം(അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക)
മേടക്കൂറുകാർക്ക് ഈ വാരം ശുഭകരമാണ്. പ്രത്യേകിച്ച് കർമ്മ രംഗത്ത് പ്രവർത്തിക്കുന്നവർക്ക്. പുതിയ തൊഴിൽ അന്വേഷിക്കുന്നവർക്കും അനുകൂലമാണ് . വിചാരിക്കുന്ന കാര്യങ്ങളെല്ലാം വലിയ തടസ്സമില്ലാതെ നടന്നു കിട്ടും . മുടങ്ങിക്കിടന്ന പ്രവർത്തികൾ പൂർത്തിയാക്കും . പൊതുവേ എല്ലാ കാര്യങ്ങളിലും ഊർജ്ജസ്വലത ഉണ്ടായിരിക്കും . രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്കും അനുകൂലമാണ് . മനസ്സിന് സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യം നിലനിർത്താൻ കഴിയും. ജോലിയിൽ ചെറിയ തോതിൽ പുരോഗതി കണ്ടുതുടങ്ങും. തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും.
ഇടവം (കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി)
ഈയാഴ്ച ഇടവക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. വ്യാഴം അഷ്ടമത്തിലേക്ക് വന്നസമയമാണു. ഏതൊരു കാര്യത്തിലും ഏർപ്പെടുമ്പോഴും നല്ലപോലെ ആലോചിച്ചു മാത്രം ചെയ്യുക . വീടുനിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിലാവും . പൂർവിക സ്വത്ത് ലഭിക്കാനിടയുള്ളവർക്ക് ഈ വാരം ലഭിച്ചേക്കാം . പൊതുവേ ബന്ധുക്കളുടെ ആനുകൂല്യം ഉണ്ടായിരിക്കും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ ആവശ്യമുള്ള ദിവസങ്ങളാണിത്. പ്രതിസന്ധികളിലൊന്നും പെടില്ല. ഇടപെടുന്ന കാര്യങ്ങളിൽ വിജയം സ്വന്തമാക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ സാധിക്കും.
മിഥുനം(മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക)
അഷ്ടമശ്ശനിക്കാലമാണ്. എങ്കിലും വലിയ ദോഷങ്ങൾ ഇല്ലാത്ത ഒരു ആഴ്ച ആയിരിക്കും ഇത്. പ്രത്യേകിച്ച് കർമ്മ മേഖല അനുകൂലമാണ് . സന്താനഭാഗ്യം പ്രതീക്ഷിക്കുന്നവർക്ക് അതിനുള്ള സാധ്യതയുണ്ട് . മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലത്തിൽ ഭവിക്കും . ആരോഗ്യം മെച്ചപ്പെടും. ബുധനാഴ്ചയ്ക്കു ശേഷം കൂടുതൽ അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.
കർക്കടകം (പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയ്യം, ആയില്യം)
ഈയാഴ്ച കർക്കടകക്കൂറുകാർക്ക് പൊതുവേ ഗുണഫലങ്ങളായിരിക്കും അനുഭവപ്പെടുക. എല്ലാകാര്യത്തിലും ആത്മവിശ്വാസത്തോടെയും ആത്മധൈര്യത്തോടെയു൦ പ്രവർത്തിക്കും. പ്രതിസന്ധിഘട്ട൦ അനായാസേന തരണം ചെയ്യും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. വിദ്യാർഥികൾക്ക് ഈ വാരം അനുകൂലമാണ്.
ചിങ്ങം(മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക)
കുറേക്കാലമായി മനസ്സിൽ കൊണ്ടു നടന്ന ഒരു ആഗ്രഹം സഫലമാകും . പൊതുവേ എല്ലാ കാര്യങ്ങളും അനുകൂലമായി വരും . മനസ്സിൽ ഉണ്ടാക്കി വെച്ചിട്ടുള്ള പദ്ധതികളും പ്ലാനുകളും പ്രാവർത്തികമാക്കാൻ സാധിക്കും. വലിയ പ്രതിസന്ധികളിലൊന്നും പെടില്ല. കാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ജോലിരംഗത്തും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.
കന്നി (ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി)
ഈയാഴ്ച കന്നിക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതിക്കു ശേഷമുള്ള ദിവസങ്ങളിൽ കാര്യങ്ങൾ അനുകൂലമായിരിക്കും. കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്തും.
പത്രപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല വാരം ആയിരിക്കും ഇത് . വിചാരിച്ച കാര്യങ്ങൾ എല്ലാം നടക്കും . വിദ്യാർഥികൾക്കും , വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർക്കും അനുകൂലമാണ്.
തുലാം(ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ ആദ്യത്തെ 15 നാഴിക)
ഈയാഴ്ച തുലാക്കൂറുകാർക്ക് കാര്യങ്ങൾ പൊതുവേ ഗുണദോഷമിശ്രമായിരിക്കും. ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. അത്യാവശ്യഘട്ടത്തിൽ സുഹൃത്തുക്കളുടെ സഹായം വലിയ അനുഗ്രഹമായി ഭവിക്കും . കൂട്ടായ്മയോടെ ചെയ്യുന്ന പ്രവർത്തികൾ സഹകരണത്തോടെ പൂർത്തിയാക്കാൻ സാധിക്കും . ഈ വാരം പൊതുവേ ദോഷംമില്ലെങ്കിൽ കൂടി പണമിടപാടുകൾ വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ടതാണ് .
വൃശ്ചികം(വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട)
ഈയാഴ്ച വൃശ്ചികക്കൂറുകാർക്ക് പൊതുവേ നല്ല ഫലം പ്രതീക്ഷിക്കാം ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും. പുതിയ സ്ഥാനലബ്ധിക്കും സാധ്യത
സർക്കാരിൻറെ ഭാഗത്തുനിന്നും അനുകൂലമായ നടപടികൾ പ്രതീക്ഷിക്കാം . നിനച്ചിരിക്കാതെ ചില അംഗീകാരങ്ങൾ ലഭിക്കും . തൊഴിലന്വേഷകർക്ക് പ്രതീക്ഷയ്ക്ക് വകയുള്ള ഒരു വാരമായിരിക്കും ഇത് .
ധനു (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക)
ജന്മത്തിൽ വ്യാഴവും ഏഴരശനിയുമാണു. കുറച്ചു കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹങ്ങൾ നടന്നു കിട്ടും. കർമ്മരംഗത്ത് മറ്റുള്ളവർക്ക് മാതൃകയായി മറ്റുള്ളവരുടെ പ്രശംസക്ക് പാത്രമായി പ്രവർത്തിക്കും . അതേസമയം ആത്മവിശ്വാസത്തിൻറെ പേരിൽ എടുത്തുചാടി പ്രവർത്തിക്കരുത് . അതായത് ആവേശം കുറയ്ക്കണം .കൂടുതൽ യാത്ര വേണ്ടിവരും. ചെലവു കൂടും. ശരീരസുഖം കുറയും. എങ്കിലും ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും.
മകരം (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി )
ഈയാഴ്ച മകരക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും. വരുമാനത്തിൽ ചെറിയ തോതിൽ വർധനയുണ്ടാകും.വിവാഹം നോക്കുന്നവർക്ക് അനുകൂലമായ ആലോചനകൾ വന്നു ചേരും . ദമ്പതിമാർ ഐക്യത്തോടെ പ്രവർത്തിക്കും. സാങ്കേതിക സ്വഭാവമുള്ള തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വളരെ നല്ലൊരു ആഴ്ച ആയിരിക്കും .
കുംഭം (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക)
ഏഴരശനി തുടങ്ങിയ സമയo. സന്തോഷകരമായ അനുഭവങ്ങൾ ഈ ആഴ്ച പ്രതീക്ഷിക്കാം . തൊഴിൽ പുരോഗതി കൈവരിക്കും . ജോലി അന്വേഷിക്കുന്നവർക്ക് ഒരു ജോലി കിട്ടും . ഈ വാരം പ്രത്യേകിച്ച് ആത്മധൈര്യത്തോടെ പ്രവർത്തിക്കും. ആഴ്ചയുടെ ആദ്യപകുതിയിൽ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടും. പകുതിക്കു ശേഷം പ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ മോചനം ലഭിക്കും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാൻ ഇടയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കുന്നതിൽ കൂടുതൽ കാലതാമസം അനുഭവപ്പെടും. ശരീരസുഖം കുറയുമെങ്കിലും വലിയ പ്രതിസന്ധിയിലൊന്നും പെടില്ല.
മീനം(പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)
ഈയാഴ്ച മീനക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങൾ ആണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. ഇതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. ആദ്ധ്യാത്മിക ചിന്തകൾ വിപുലപ്പെടുത്തും . മാത്രമല്ല ആധ്യാത്മിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പുരോഗതി കൈവരിക്കാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക