മധ്യപ്രദേശ് ആരോഗ്യമന്ത്രി പ്രഭുറാം ചൗധരിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. നേരത്തെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന ഏഴാമത്തെ മന്ത്രിയാണ് പ്രഭുറാം ചൗധരി. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്ന് പ്രഭുറാം അഭ്യര്‍ത്ഥിച്ചു.
കേരളത്തില്‍ കോവിഡിന്റെ സാമൂഹ്യ വ്യാപനമറിയാന്‍ രണ്ടാംഘട്ട പഠനം തുടങ്ങി ഐസിഎംആര്‍
അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലും കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരിൽ സമ്പർക്കത്തിലൂടെയും ഉറവിടമറിയാതെയുമുള്ളവരുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്. കർശന നിയന്ത്രണങ്ങളാണ് പല സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക