ഓൺലൈൻ ആയി ഓർഡർ ചെയ്ത് വാങ്ങിയ ബിക്കിനിയിൽ കുസൃതിയൊപ്പിച്ച കാമുകൻ യുവതിക്ക് നൽകിയത് എട്ടിന്റെ പണി. സാധാരണ ബിക്കിനിക്ക് വേണ്ടി കൊടുത്ത ഓർഡർ യുവതി അറിയാതെ ഡിസോൾവിങ്ങ് ബിക്കിനി എന്ന വെള്ളത്തിൽ അലിഞ്ഞു പോകുന്ന ബിക്കിനിയാക്കി മാറ്റുകയായിരുന്നു കാമുകൻ. പിന്നീട് സംഭവിച്ച കാര്യങ്ങൾ ഇങ്ങനെ
ജൂലിയസ് ഡെയ്ൻ കാമുകി എസ്തലിനെയും കൂട്ടി കടലിൽ കുളിക്കാൻ പോവുകയായിരുന്നു. ഓർഡർ ചെയ്ത് വാങ്ങിയ ബിക്കിനി ധരിച്ചുകൊണ്ട് എസ്തൽ കടലിലേക്കിറങ്ങി. നടക്കാൻ പോവുന്ന സംഭവം എന്തായിരിക്കും എന്നറിയാവുന്ന ജൂലിയസ് ഒന്നുമറിയാത്ത മട്ടിൽ കരയിൽ നിന്നും രംഗങ്ങൾ ക്യാമറയിൽ പകർത്തി
ഒപ്പം എന്താവും സംഭവിക്കുക എന്ന് ജൂലിയസ് വീഡിയോക്ക് പിന്നിൽ കമന്ററി നൽകുകയും ചെയ്യുന്നുണ്ട്. വെള്ളത്തിൽ ഇറങ്ങിയാൽ 15 സെക്കന്റിനുള്ളിൽ അലിഞ്ഞു പോകും എന്നതാണ് ബിക്കിനിയുടെ പ്രത്യേകത
അത്യാവശ്യം ആൾക്കൂട്ടമുള്ള ബീച്ചിലാണ് യുവതി കുളിക്കാനിറങ്ങിയത്. അക്കാര്യം വിഡിയോയിൽ വ്യക്തമായി കാണാം. ആദ്യമൊക്കെ ആസ്വദിച്ചു കുളിച്ച യുവതി പെട്ടെന്നാണ് അക്കാര്യം ശ്രദ്ധിച്ചത്. താൻ ധരിച്ച ബിക്കിനി കാണ്മാനില്ല. ഈ കടലിൽ എന്ത് സംഭവിച്ചുകാണും?
യുവതിയുടെ മുഖത്ത് അമ്പരപ്പും ഞെട്ടലും തെളിഞ്ഞു. ധരിച്ചിരുന്ന ബിക്കിനി ആരോ മോഷ്ടിച്ചു കൊണ്ടുപോയി എന്ന് കരയിൽ നിൽക്കുന്ന കാമുകനോട് ഇവർ വിളിച്ചു പറയുന്നുണ്ട്. ഇത്രയും ആളുള്ള ബീച്ചിൽ ബിക്കിനി ഇല്ലാതെ കരയിൽ കയറാൻ കഴിയാതെ നിന്ന യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ കാമുകൻ ഒടുവിൽ സമയോചിതമായി ഇടപെട്ടു
കാമുകൻ നൽകിയ ടവൽ ചുറ്റിക്കൊണ്ടാണ് പിന്നീട് യുവതി തിരികെ കയറിയത്. ഈ വീഡിയോ കാമുകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക