കോവിഡ് പ്രതിരോധത്തിനുള്ള സ്പുട്നിക് 5 വാക്സിൻ ലഭ്യമാക്കാനും അത് ഇന്ത്യയില്‍ നിര്‍മിക്കാനുമായി റഷ്യയുമായി ചര്‍ച്ച പുരോഗമിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ചർച്ചയിൽ ചില കാര്യങ്ങളില്‍ തീരുമാനമായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ മൂന്ന് വാക്സിനുകളുടെ പരീക്ഷണം വിവിധ ഘട്ടങ്ങളിലാണ്. ഇതുകൂടാതെ മൂന്നു വാക്സിനുകള്‍ കൂടി പരീക്ഷണത്തിന് സജ്ജമായിരിക്കുകയാണ്. കോവിഡ് പുതിയ വൈറസാണ്. രോഗിയുടെ പ്രതിരോധശേഷി, വൈറസിന്റെ രൂപമാറ്റം എന്നിവ ആശ്രയിച്ചാകും രോഗം വീണ്ടും വരാനുള്ള സാധ്യത. ഇക്കാര്യത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല.
നേട്ടങ്ങളെണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി: എതിർപ്പുമായി പ്രതിപക്ഷം
രോഗം മാറിയ വ്യക്തിക്ക് കോവിഡ് വീണ്ടും വരാനുള്ള സാധ്യത അപൂര്‍വമാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ പകുതിയില്‍ അധികവും അറുപത് വയസിന് മുകളിലുള്ളവരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് ബാധിച്ച് അറുപത് വയസിന് മുകളിൽ പ്രായമുള്ള 51 ശതമാനം പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക