Home KERALA നേട്ടങ്ങളെണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി: എതിർപ്പുമായി പ്രതിപക്ഷം

നേട്ടങ്ങളെണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി: എതിർപ്പുമായി പ്രതിപക്ഷം

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് ആവശ്യപ്പെട്ട മതപരവും സാംസ്കാരികവുമായ കാര്യം സദുദ്ദേശ്യപരമായി നിർവഹിച്ചതല്ലാതെ, ഒരു തെറ്റും മന്ത്രി കെ.ടി. ജലീലിൽ നിന്നുണ്ടായിട്ടില്ലെന്ന് അവിശ്വാസപ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി. അദ്ദേഹം ഏറ്റുവാങ്ങിയെന്നു പറയപ്പെടുന്ന ഖുർആൻ ഇപ്പോഴും മലപ്പുറത്തു തന്നെയുണ്ട്. അതു തിരിച്ചുകൊടുക്കാൻ സന്നദ്ധനാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

തലസ്ഥാനത്ത് ജാഗ്രത; അടുത്ത മൂന്നാഴ്ചകളില്‍ കോവിഡ് രോഗബാധ തീവ്രമാകുമെന്നു ജില്ലാ കളക്ടർ

കോൺസൽ ജനറലിനെ അദ്ദേഹം അങ്ങോട്ടു ബന്ധപ്പെട്ടതല്ല. അവർ ഇങ്ങോട്ട് ആവശ്യപ്പെട്ട കാര്യം ചെയ്തതാണ്. നയതന്ത്രപരമായി വീഴ്ച ഉളവാക്കുന്ന എന്തെങ്കിലും സംഭാവന അദ്ദേഹം വാങ്ങിയിട്ടില്ല. മലപ്പുറത്തേക്കു സി –ആപ്റ്റ് പുസ്തകങ്ങൾ കൊണ്ടുപോകുന്നതിന്റെ കൂടെയാണ് ഖുർആൻ കൊണ്ടുപോയത്. അതിനായി പ്രത്യേക ചെലവു വന്നിട്ടില്ല. മനുഷ്യത്വപരമായി ജലീൽ സ്വീകരിച്ച നടപടിയെ വക്രീകരിക്കാനാണു ശ്രമം. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്– മുഖ്യമന്ത്രി വിശദീകരിച്ചു.

മറുപടി ഇല്ലാതെ മുഖ്യമന്ത്രി ‌ഒളിച്ചോടി: ചെന്നിത്തല‌‌

തിരുവനന്തപുരം: ആരോപണങ്ങൾക്കു മറുപടി നൽകാതെ അവിശ്വാസ പ്രമേയത്തിൽ നിന്നു മുഖ്യമന്ത്രി ഒളിച്ചോടിയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നനഞ്ഞ പടക്കം പോലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇതുപോലൊരു ബോറൻ പ്രസംഗം ഒരു മുഖ്യമന്ത്രിയും നടത്തിയിട്ടില്ല. ഗവർണറുടെ പ്രസംഗവും മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗവും കോപ്പിയടിച്ച് ആരോ എഴുതി കൊടുത്തതായിരുന്നു അത്. മുഖ്യമന്ത്രിയും ഭരണപക്ഷ അംഗങ്ങളും പ്രധാന വിഷയങ്ങൾക്കു മറുപടി പറഞ്ഞില്ല. അവിശ്വാസം സാങ്കേതികമായി പരാജയപ്പെട്ടെങ്കിലും ജനങ്ങളുടെ അംഗീകാരം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

സെക്രെട്ടറിയേറ്റിൽ തീപിടുത്തം; ഫയലുകൾ കത്തി നശിച്ചു

സ്പീക്കറുടെ നിലപാട് ദൗർഭാഗ്യകരമാണ്. പ്രതിപക്ഷ നേതാവായ തനിക്കു 20 മിനിറ്റാണ് അനുവദിച്ചത്. സ്പീക്കർ തന്നെ തുടർച്ചയായി ത‌ടസ്സപ്പെടുത്തുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എട്ടോളം അഴിമതികളിൽ ഒരക്ഷരം മിണ്ടാതെ പഴയകാല രാഷ്ട്രീയം പറഞ്ഞ് മുഖ്യമന്ത്രി ഒളിച്ചോടി. മാർക്ക്ദാനം, ഇ–മൊബിലിറ്റി, പമ്പ മണൽവാരൽ, സ്പ്രിൻക്ലർ, ബവ്കോ ആപ്, സിവിൽ സപ്ലൈസ് ക്രമക്കേട് തുടങ്ങിയവയിൽ ഉന്നയിച്ച കാതലായ ചോദ്യങ്ങൾക്കു മറുപടി നൽകിയില്ല. സഭയിലെ ചർച്ചയിൽ നരേന്ദ്ര മോദിയെന്ന് ഒരക്ഷരം മുഖ്യമന്ത്രി മിണ്ടിയില്ല. മോദിക്കെതിരെ പറയാൻ മുഖ്യമന്ത്രിക്കു ഭയമാണ്.

അഴിമതിയിലും തീവെട്ടിക്കൊള്ളയിലും അമർന്നിരിക്കുന്ന സർക്കാരാണിത്. ലൈഫ് പദ്ധതിയിലേത് മുഖ്യമന്ത്രി അറിഞ്ഞു നടത്തിയ അഴിമതിയാണ്, മാധ്യമപ്രവർത്തകരെ കടന്നാക്രമിച്ച സൈബർ ഗുണ്ടകൾക്കു വലിയ പിന്തുണയാണു മുഖ്യമന്ത്രി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

. എസ്. ശർമ: സ്വർണ കള്ളക്കടത്ത് പുറത്തുവന്ന അന്നുമുതൽ വ്യാജവാർത്തകളും വ്യാജ ആരോപണങ്ങളുമുന്നയിച്ചു പ്രചാരണം നടത്താനാണ് ശ്രമം. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യം ആവശ്യപ്പെട്ടവരോട് സർക്കാർ പറഞ്ഞത് 2 മാസത്തേതു കൈവശമുണ്ടെന്നും ബാക്കിയുള്ളതു ശേഖരിച്ചുവച്ചിട്ടുണ്ടെന്നുമാണ്. അല്ലാതെ ശേഖരിക്കാറില്ലെന്നോ ലൈവ് മാത്രമേയുള്ളൂവെന്നോ ഒക്കെയുള്ള പഴയ പല്ലവിയല്ല.

സ്വർണ്ണക്കടത്ത് കേസ്; മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

Also Read :   ഗര്‍ഭിണിയായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്ത്യം തടവും 25,000 രൂപ പിഴയും

. മാത്യു ടി. തോമസ്: എൽഡിഎഫിനു തുടർഭരണം കിട്ടുമെന്ന് ഉറപ്പായതോടെ ടിബി ഫോബിയയിൽ പെട്ടിരിക്കുകയാണ് പ്രതിപക്ഷം. ടിബി എന്നാൽ തുടർഭരണം. തങ്ങളെപ്പോലെയാണ് പിണറായി സർക്കാരുമെന്നു മാധ്യമ സഹായത്തോടെ സ്ഥാപിക്കാനാണു ശ്രമം. കഴി‍ഞ്ഞ സർക്കാരിനെക്കുറിച്ച് അവർ നിയോഗിച്ച കമ്മിഷൻ തയാറാക്കിയ റിപ്പോർട്ട് വായിച്ചാൽ കൊറോണ വൈറസ് പോലും ഓടിയൊളിക്കും.

∙ വീണാ ജോർജ്: സോളർ വിഷയം വീണ്ടും ചർച്ചയിൽ കൊണ്ടുവന്ന് ഉമ്മൻ ചാണ്ടിയെ ഇടിച്ചുതാഴ്ത്താനാണ് ഇൗ അവിശ്വാസ പ്രമേയം. കള്ളക്കടത്തു കേസിലെ മുഖ്യകണ്ണി കെ.ടി. റമീസ് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവാണ്. മഞ്ഞളാംകുഴി അലിയുടെ അടുത്ത ബന്ധുവും കേസിലുണ്ട്. സന്തോഷ് മാധവന്മാരുടെ സർക്കാരായിരുന്നു കഴിഞ്ഞത്. ഇൗ സർക്കാർ നവകേരള തീരത്ത് കപ്പൽ അടുപ്പിക്കുക തന്നെ ചെയ്യും. ഒരു പദ്ധതിക്കു മാത്രം 36 കൺസൽറ്റൻസികളെ നിയോഗിച്ചവരാണ് ഇപ്പോൾ കൺസൽറ്റൻസി രാജെന്ന് ആക്ഷേപിക്കുന്നത്.

∙ മുല്ലക്കര രത്നാകരൻ: ഗൾഫിൽനിന്നു പണം വാങ്ങി വീടു വച്ചതിൽ അന്വേഷണം ആവശ്യമെങ്കിൽ നടത്തണം. എല്ലാറ്റിനും സിബിഐ അന്വേഷിക്കണമെന്നാണു പ്രതിപക്ഷ േനതാവ് പറയുന്നത്. അദ്ദേഹത്തിനു കേന്ദ്രത്തിൽ അത്രയ്ക്കു സ്വാധീനം കാണും. മുഖ്യമന്ത്രിയുടെ ഓഫിസ് എന്നാൽ മുഖ്യമന്ത്രിയല്ല. തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുമ്പോഴാണ് അവരും തെറ്റുകാരാകുന്നത്. അവിടെ അങ്ങനെയൊരു സംരക്ഷണമുണ്ടായിട്ടില്ല.

∙ എ. പ്രദീപ് കുമാർ: വിമാനത്താവള വിഷയത്തിൽ ബിജെപി അനുകൂല നിലപാടു സ്വീകരിക്കുന്ന ശശി തരൂരിനെക്കുറിച്ച് കോൺഗ്രസിനെന്താണു പറയാനുള്ളത് ? മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരാൾക്കു സ്വപ്നയുമായി സുഖകരമല്ലാത്ത ബന്ധമുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ തന്നെ പിടിച്ചുപുറത്താക്കി. ബിജെപിയും കോൺഗ്രസുമായി രൂപപ്പെടുന്ന രാഷ്ട്രീയ ബാന്ധവത്തിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പിണറായിയെ നേരിടാനുള്ള ബുദ്ധിയോ ത്രാണിയോ പ്രതിപക്ഷത്തിനില്ല; ആവനാഴിയില്‍ എല്ലാ അമ്പും ഉണ്ടായിട്ടും തലച്ചോറിന്റെ കുറവ് മാത്രമാണ് പ്രതിപക്ഷത്തിന് ഉണ്ടായത് :കെ.സുരേന്ദ്രന്‍

∙ കെ.ബി. ഗണേഷ്കുമാർ: മീനില്ലാതെ മീൻകറി വയ്ക്കുകയും നെയ്യില്ലാതെ െനയ്റോസ്റ്റ് ഉണ്ടാക്കുകയും കമ്പിയും സിമന്റുമില്ലാതെ പാലം പണിയുകയും ചെയ്യുന്ന യുഡിഎഫാണ് അഴിമതി ആരോപിക്കുന്നത്. മോഷ്ടിക്കാൻ തയാറാകാത്തതു കൊണ്ടാണ് എനിക്കു യുഡിഎഫിൽനിന്നു പോകേണ്ടി വന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരു ഭവന പദ്ധതി പോലുമില്ലായിരുന്നു. കെപിസിസിയുടെ 100 വീടെവിടെ? പിരിച്ച പണമെവിടെ?

∙ എം. സ്വരാജ്: ഇടതുപക്ഷത്തിനെതിരെ കുത്തക മാധ്യമങ്ങളുടെ പിന്തുണയോടെ രാഷ്ട്രീയ ദുഷ്ടസഖ്യം പ്രവർത്തിക്കുന്നു. യുഡിഎഫ് സർക്കാർ തീവെട്ടിക്കൊള്ള നടത്തിയെന്നാരോപിച്ച വി.ഡി.സതീശൻ എൽഡിഎഫ് സർക്കാരിനെതിരെ അങ്ങനെയൊരു വാക്കു പ്രയോഗിക്കാത്തതിനു നന്ദി. കേരളം മാഫിയ രാജിലേക്കെന്ന് യുഡിഎഫ് ഭരിച്ചപ്പോൾ പറഞ്ഞ വി.എം. സുധീരൻ ഈ സർക്കാരിനെതിരെ അങ്ങനെ പറയുന്നില്ല.

∙ ജയിംസ് മാത്യു: സ്വർണക്കടത്തു കേസിൽ ആത്മഹത്യാ ശ്രമം നടത്തിയ ഗൺമാനൊഴികെ ബാക്കിയെല്ലാ പ്രതികളും യുഡിഎഫ്, ബിജെപി ബന്ധമുളളവരാണ്. 20 പേരെ കഴിഞ്ഞ 50 ദിവസം ചോദ്യം ചെയ്തിട്ടും സർക്കാരിനെതിരെ ഒരു തെളിവു പോലും കണ്ടെത്താനായില്ല. ആർഎസ്എസിന്റെയും ബിജെപിയുടെയും കോടാലിക്കൈയായി മാറുകയാണു പ്രതിപക്ഷം.

Also Read :   വിവാഹത്തിന് മുന്നോടിയായി കർക്കശമായ ഡയറ്റിങ്ങുമായി കത്രീന കൈഫ്

∙ തിരുവഞ്ചൂർ രാധാകൃഷ്ണൻ: ഒട്ടേറെ അവതാരങ്ങളുടെ മധ്യത്തിലാണു മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയാണ് മാധ്യമപ്രവർത്തകരെയടക്കം കുറ്റപ്പെടുത്തുന്നത്. പിഎസ്‌സി ഒന്നാം റാങ്കുകാരനു പോലും നിയമനം നൽകുന്നില്ലെങ്കിൽ പിഎസ്‌സി പിരിച്ചുവിടുകയാണു നല്ലത്. കൂടുതൽ പ്രതിരോധത്തിലാകുമെന്നു കരുതിയാണ് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎയ്ക്കു നൽകാൻ സർക്കാർ മടിക്കുന്നത്.

. പി.ജെ. ജോസഫ്: . എൻഐഎ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൊടുക്കാൻ എന്താണു മടി ?സംശയത്തിന്റെ നിഴലിൽ‌നിന്നു മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവരണം. അഴിമതി സർവവ്യാപകമായിരിക്കുന്നു.75,000 രൂപ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു കൊടുത്തിരുന്നുവെങ്കിൽ പി.പി. മത്തായി എന്ന പാവം മനുഷ്യൻ ഇന്നും ജീവിച്ചിരിക്കുമായിരുന്നുവെന്നു മുഖ്യമന്ത്രി ഓർമിക്കണം