ഭിന്നശേഷിക്കാരനായ യുവാവ് വിവാഹ വാഗ്ദാനം നല്കി പ്രായ പുര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച സംഭവത്തില്‍ അറസ്റ്റില്‍. വാമനപുരം ആനാകുടി പൂപ്പുറം ഇരങ്കുളം ചാലുവിള വീട്ടില്‍ ബിജു(38)ആണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ അയല്‍വാസിയായ ഇയാള്‍ കഴിഞ്ഞ കുറേക്കാലമായി നിരന്തരം പെണ്‍കുട്ടിയെ പീഢിപ്പിച്ചു വരികയായിരുന്നു. ഇവര്‍ തമ്മിലുള്ള അടുപ്പത്തില്‍ സംശയം തോന്നിയ പിതാവ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
എസ്.പി.ബാലസുബ്രമണ്യത്തിൻറെ ആരോഗ്യനിലയിൽ പുരോഗതി; ബോധം വീണ്ടെടുത്തു; ഐസിയുവിൽ കയറി കണ്ട് മകൻ
പിതാവ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്സോ കേസെടുത്ത് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടർന്ന് കോടതി ഇയാളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക