നീറ്റ്, ജെഇഇ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളതു കൂടി കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ പ്രശ്നങ്ങള്‍ കേട്ട ശേഷം അനുയോജ്യമായ പരിഹാരം സര്‍ക്കാര്‍ കണ്ടെത്തണമെന്നും രാഹുല്‍ ഗാന്ധി പറയുന്നു. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിത്യാനന്ദയോട് സ്നേഹം; കൈലാസം ഉടൻ സന്ദർശിക്കും, നടി മീര മിഥുൻ
നീറ്റ് – ജെഇഇ പരീക്ഷാര്‍ത്ഥികള്‍ക്ക് അവരുടെ ആരോഗ്യവും ഭാവിയും സംബന്ധിച്ച് ആശങ്കകളുണ്ടാകും. കോവിഡ് ഭീതി, രോഗവ്യാപന സാഹചര്യത്തിലും അസമിലെയും ബീഹാറിലെയും പ്രളയ സാഹചര്യത്തിലും ഗതാഗത സൗകര്യങ്ങള്‍ ലഭ്യമാകുമോ എന്ന കാര്യങ്ങളിലെല്ലാം വിദ്യാർത്ഥികൾക്ക് ആശങ്കകളുണ്ടാകാം. ഈ സാഹചര്യത്തിൽ ഇവർക്ക് പറയാനുള്ളത് കേട്ട് പ്രശ്നപരിഹാരം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി.
NEET-JEE aspirants are worried about their health & future.
They have genuine concerns of:
– fear of Covid19 infection
– transport & lodging during pandemic
– flood-mayhem in Assam & Bihar.GOI must listen to all stakeholders & find an acceptable solution.#AntiStudentModiGovt
— Rahul Gandhi (@RahulGandhi) August 26, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക