ആർ എസ് എസ് ഇന്ത്യയിൽ വളർന്നു വരുന്ന ഭീകര സംഘടനയാണ് . ഹൈന്ദവതയെ സംരക്ഷിക്കുന്നതിലൂടെ ഭാരതത്തിൽ ഹിന്ദു മൂല്യങ്ങൾ ഉറപ്പിക്കാനാണ് ആർ എസ് എസിന്റെ പ്രധാന നീക്കം . വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു യുവാക്കളെ പോലും ഒപ്പം നിർത്താൻ ആർ എസ് എസിനു കഴിഞ്ഞിട്ടുണ്ട് – അഫ്രീദി പറഞ്ഞു.
ഇപ്പോൾ പാകിസ്താൻ ഒറ്റപ്പെടാൻ പോലും കാരണം ആർ എസ് എസിന്റെ ആശയമാണ്. ആർ എസ് എസുകാരനായ നരേന്ദ്രമോദിയേയും ഭയക്കണം , ഇക്കാര്യത്തിൽ തങ്ങൾക്ക് ഏറെ ആശങ്കയുണ്ട്.
സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്; ഉയര്‍ന്ന പ്രതിദിന നിരക്ക്
അതുകൊണ്ട് യുഎൻ, എഫ്എടിഎഫ്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവർ ഇത് മനസിലാക്കുകയും ഇവരെ തടയുന്നതിനുള്ള അടിയന്തര നടപടി എടുക്കുകയും വേണം . ആർഎസ്എസ് ഇന്ത്യയിലും കശ്മീരിലും ഹിന്ദു മേധാവിത്വ പ്രത്യയശാസ്ത്രം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത് . അത് ഏതുവിധേനയും തടയണം . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതേ ആശയം പിന്തുടരുന്ന വ്യക്തിയാണ് .
പാക് അധീന കശ്മീരും പിടിച്ചെടുക്കാൻ നരേന്ദ്രമോദി സർക്കാർ ശ്രമിക്കുകയാണെന്ന വിവരം ലഭിച്ചിട്ടുണ്ട് . ആർ എസ് എസിന്റെ ആശയപ്രകാരമാണ് പാക് അധീന കശ്മീർ പിടിച്ചെടുക്കാൻ ഇന്ത്യൻ സർക്കാർ ശ്രമിക്കുന്നത് . എത്രയും വേഗം ആർ എസ് എസ് നിരോധിക്കാൻ ഇന്ത്യയോട് ആവശ്യപ്പെടണം .
പ്രതികരിക്കാൻ ഇവിടെ എഴുതുക