ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്ന ഐപിഎല്‍ 2020-ല്‍ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്ന് താരം അറിയിച്ചു. നേരത്തെ ചെന്നൈ ടീമിലെ ഒരാൾക്കും ചില സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്പെഷ്യലിസ്റ്റ് ബൗളറായ ദീപക് ചാഹറിനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
മൽസരക്രമത്തിൻറെ കാര്യത്തിൽ അന്തിമതീരുമാനം ഉടനുണ്ടാകുമെന്ന് ഐ.പി.എൽ അധികൃതർ അറിയിച്ചു. അബുദാബി, ഷാര്‍ജ, ദുബായ് എന്നീ മൂന്നു വേദികളിലായിട്ടാണ് ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നത്. 53 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മല്‍സരങ്ങളുണ്ട്.
“വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങിയിരിക്കുന്നു. ഈ സീസണില്‍ റെയ്ന ഐ പി എല്‍ കളിക്കില്ല. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ പിന്തുണയും നല്കുന്നു” – എന്നാണ് സി.ഇ.ഒ കെ.എസ് വിശ്വനാഥ് ട്വിറ്ററിൽ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക