ആദ്യ ഭാര്യ സരിതയുമായുള്ള ബന്ധം അവസാനിപ്പിച്ച മുകേഷ് രണ്ടാമത് വിവാഹം കഴിച്ചത് പ്രശസ്ത നർത്തികി മേതിൽ ദേവികയെ ആയിരുന്നു. സരിതയുമായുള്ള വിവാഹമോചന വാർത്തകളെല്ലാം ഒരു കാലത്ത് സിനിമ മേഖലയിൽ വകളിയാ ചർച്ചയ്ക്ക് വഴി തെളിയിച്ചിരുന്നു. ഇപ്പോഴിതാ ഒരു നടൻ എന്ന നിലയിൽ നിന്നും രാഷ്ട്രീയക്കാരനിലേക്കുള്ള മുകേഷിന്റെ മാറ്റം ആദ്യമൊക്കെ തനിക്ക് വിഷമമുണ്ടാക്കിയിരുന്നു എന്നാണ് ഭാര്യയും നർത്തകിയുമായ മേതിൽ ദേവിക പറയുന്നത്. ഒരു പൊളിറ്റീഷ്യനെ വിവാഹം ചെയ്യാൻ താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ദേവിക വ്യക്തമാക്കി.
മുകേഷിന്റെ ആഗ്രഹം അതായിരുന്നെങ്കിൽ പിന്നെ എന്തിനാണ് വിവാഹം ചെയ്തതെന്നും ഒരു ഘട്ടത്തിൽ ചിന്തിച്ചിരുന്നുവെന്ന് മേതിൽ ദേവിക ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
വാക്കുകൾ ഇങ്ങനെ
മുകേഷേട്ടൻ രാഷ്ട്രീയത്തിലേക്ക് വന്നപ്പോൾ ആദ്യം എനിക്ക് കുറച്ചു വിഷമമൊക്കെ തോന്നി. എന്തിനാ പിന്നെ കല്യാണം കഴിച്ചതെന്ന് തോന്നി. എനിക്ക് ഒരു പൊളിറ്റീഷ്യനെ കല്യാണം കഴിക്കാൻ ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല.
അതെന്റെ അജൻഡയിലില്ല. ഒരു ദാമ്പത്യ ജീവിതമെന്ന് പറയുമ്പോൾ ഒരുമിച്ചുണ്ടാവുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. പക്ഷേ ഇപ്പോ ഒരു ജനപ്രതിനിധിയാകുന്നത് ഭർത്താവാകുന്നതിനെക്കാൾ വലിയ കാര്യമാണെന്ന് ഇപ്പോഴെനിക്ക് മനസിലായിയെന്ന് ദേവിക വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക