ബെംഗളുരുവില്‍ ലഹരികടത്തു കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി പരിചയം മാത്രമെന്ന് ബിനീഷ് കോടിയേരി. അനൂപിനെ വളരെ നന്നായി അറിയാം. വസ്ത്ര വ്യാപാരിയെന്ന നിലയ്ക്കാണ് അറിയുന്നത്.
ഹോട്ടൽ റൂം ബുക്ക് ചെയതു തരാറുണ്ട്. റസ്റ്ററന്റ് തുടങ്ങാന്‍ വായ്പ നൽകി. ആറു ലക്ഷം രൂപയാണ് വായ്പയായി നൽകിയത്.
ലഹരിമരുന്ന് കച്ചവടവുമായി ബന്ധമുണ്ട് എന്നത് ഞെട്ടിക്കുന്ന വാർത്തയാണെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ജൂലൈ പത്തിന് വിളിച്ചെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക