ലോക്ക്ഡൗണ്‍ കാലം പല മാറ്റങ്ങളാണ് എല്ലാവര്ക്കും ഉണ്ടാക്കിയത്. മുടി നീണ്ടു, ചിലര്‍ വണ്ണം കുറച്ചു, മറ്റു ചിലര്‍ക്ക് തടി അല്‍പ്പം കൂടി. ചിലരാകട്ടെ ഫിറ്റ്നസില്‍ ശ്രദ്ധിച്ചു. നമ്മുടെ പ്രിയപ്പെട്ട താരങ്ങളും ഇതില്‍ നിന്ന് വ്യത്യസ്തരല്ല.
മലയാളത്തിന്റെ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്മാന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരക്കുന്നത്. നീണ്ടു വളര്‍ന്ന ചുരുളന്‍ മുടിയുമായാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ പുതിയ ലുക്ക് ആരാധകര്‍ക്കും നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്.
നിരവധി താരങ്ങളും ദുല്‍ഖറിന്റെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ചുരുളന്മുടിക്കാരുടെ ക്ലബ്ബിലേക്ക് ഒരു സൂപ്പര്‍താരവും കൂടി എത്തിയെന്നാണ് ചിലര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക