ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചാണ് അധ്യാപകദിനമായി ഇന്ത്യയിൽ ആചരിക്കുന്നത്. രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾതന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന് നിദർശനമാണ്.
ആദ്യ ഇലക്ട്രിക് എസ്യുവിയായ എന്യക് iV വെളിപ്പെടുത്തി സ്കോഡ
പണ്ഡിതനും തത്വജ്ഞാനിയും ഭാരത രത്ന ജേതാവുമായ അദ്ദേഹം ഇന്ത്യയുടെ ആദ്യ വൈസ് പ്രസിഡന്റും സ്വതന്ത്രാനന്തര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു.1962 ൽ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതുമുതൽ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി രാജ്യം ആഘോഷിക്കുന്നുണ്ട്.
വിദ്യാഭ്യാസമേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്. വിദ്യാഭ്യാസരംഗത്തെ ഡോ. എസ്. രാധാകൃഷ്ണന്റെ നിരീക്ഷണങ്ങളും വീക്ഷണങ്ങളും അദ്ദേഹത്തെ നവഭാരതശില്പികളില് പ്രമുഖനാക്കുന്നു.
പഠനമാധ്യമം മാതൃഭാഷയാവണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളാണ് അദ്ദേഹം കൈക്കൊണ്ടത്. പഠനകാലഘട്ടത്തില്‍ ഗ്രാമപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധസംഘം രൂപവത്കരിക്കണമെന്ന നിര്‍ദേശംവെച്ച് അത് പ്രാവര്‍ത്തികമാക്കി.ശാസ്ത്രസാങ്കേതികരംഗങ്ങളിലെ പുരോഗതിയോട് മുഖം തിരിച്ചുനില്‍ക്കാതെ, അന്ധകാരത്തില്‍ കഴിയുന്ന തന്റെ ജനതയുടെ മോചനമാണ് അദ്ദേഹം സ്വപ്നംകണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക