കണ്ണൂരിൽ ജ്വല്ലറിയിലെ ഒൻപത് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ജ്വല്ലറി അടച്ചു. സമ്പർക്കത്തിലൂടെയാണ് ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ് ദിവസങ്ങളില്‍ ഈ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെത്തിയവരുടെ ലിസ്റ്റ് പരിശോധിച്ച് ക്വാറന്റീനില്‍ പോകാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ മറ്റ് ജീവനക്കാരെയും ക്വാറന്റീനില്‍ പ്രവേശിപ്പിട്ടുണ്ട്.നഗരത്തിലെ ഏറ്റവും തിരക്കേറിയ ജ്വല്ലറിയിലെ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക