കണ്ണൂര്‍( 03.09.2020): തളിപ്പറമ്പിൽ ആഡംബര കാറില്‍ കടത്തുകയായിരുന്ന അഞ്ചുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മലപ്പുറം പൊന്മുണ്ടത്തെ ഇ പി ജാഫര്‍ അലി (36)യെയാണ് തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എം ദിലിപും സംഘവും അറസ്റ്റ് ചെയ്തത്.
ചൈനീസ് അപ്പുകൾക് പിന്നാലെ ചൈനീസ് കളിപ്പാട്ടങ്ങളും നിരോധിക്കാനൊരുങ്ങി ഇന്ത്യ
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിക്ക് സമീപം കാര്‍ തടയുകയായിരുന്നു. കാസര്‍കോട് നിന്ന് വാങ്ങിയ കഞ്ചാവ് മലപ്പുറത്തേക്ക് കടത്തുകയായിരുന്നുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലിൽ എക്സൈസിന് മൊഴി നല്കി.
കാസര്‍കോട് മുതല്‍ മലപ്പുറം വരെ കഞ്ചാവ് എത്തിച്ചുനല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് സംഘം പറഞ്ഞു. കെഎല്‍ 55 N 8930 കാര്‍ കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍ കെ വി ഗിരിഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ പി കെ രാജീവന്, പി പി മനോഹരന്, സിവില്‍ എക്സൈസ് ഓഫീസര്‍ പി പി രജിരാഗ്, ഡ്രൈവര്‍ കെ വി പുരുഷോത്തമന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക