ബെംഗളൂരു ലഹരിമരുന്ന് കേസിലെ ആരോപണങ്ങൾ സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്ന് . ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കൾക്ക് പങ്കുള്ളതിനാൽ കേരള പൊലീസ് മൗനം പാലിക്കുകയാണെന്നും സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് നടത്തിയ ആരോപണം ഗൗരവതരമാണെന്നും കേരളം മയക്കുമരുന്ന് മാഫിയയുടെ താവളമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ബെംഗളുരുവില്‍ ലഹരികടത്തു കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് ഫിറോസ് ഇന്നലെ പറഞ്ഞിരുന്നു. അനൂപിനെ അറിയാമെന്നും ആറു ലക്ഷം രൂപ വായ്പ നല്‍കിയിട്ടുണ്ടെന്നും ബിനീഷ് സമ്മതിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക