കോഴിക്കോട്: രാജ്യത്തെ പ്രധാനപ്പെട്ട എയര്‍പോര്‍ട്ടുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനായുള്ള നടപടിക്രമങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണം എന്ന് എളമരം കരീം എംപി. ഇതുമായി ബന്ധപ്പെട്ട് ദേശീയ വിജിലന്‍സ് കമ്മീഷണന് പരാതി നല്കി.
ഉണ്ണിത്താന്റെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്
തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രാജ്യത്തെ ആറ് എയര്‍പോര്‍ട്ടുകള്‍ 50 വര്‍ഷത്തേക്ക് അദാനിക്ക് പാട്ടത്തിനുകൊടുക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു.
തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം ഉള്‍പ്പെടെ പരിഗണിക്കാതെയാണ് കേന്ദ്രം മുന്നോട്ട് പോയത്. ഇത് അദാനിക്ക് സഹായകമാകുന്ന രീതിയിലാണ് നടത്തപ്പെട്ടത് എന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക