പുത്തൻ മാറ്റവുമായി വാട്ട്സ് ആപ്പ്. വാട്ട്സ് ആപ്പ് എപ്പോഴും ചാറ്റിങ് രസകരമാക്കുന്നതിന് പുതിയ മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്. വാട്ട്സ് ആപ്പ് ചാറ്റ് വിന്‍ഡോയ്ക്ക് വാള് പേപ്പര്‍ നല്‍കാനുള്ള ഫീച്ചര്‍ ഇത്തരത്തില്‍ കൊണ്ടുവന്നതാണ്.
ഈ ഫീച്ചറിന്റെ പരിഷ്കരിച്ച പതിപ്പ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് വാട്ട്സ് ആപ്പ്. നേരത്തെ എല്ലാ ചാറ്റ് വിന്‍ഡോകള്‍ക്കുമായി ഒറ്റ വാള് പേപ്പര്‍ സെറ്റ് ചെയ്യാന്‍ മാത്രമാണ് സധിച്ചിരുന്നത്.
വൊഡാഫോണ്‍ ഐഡിയയുടെ സ്പെഷ്യല്‍ ഓഫറുകള്‍
എന്നാല്‍ പുതിയ ഫീച്ചര്‍ ലഭ്യമാകുന്നതോടെ ഓരോ ചാറ്റ് വിന്‍ഡോകള്‍ക്കും പ്രത്യേകം വാള്‍പേപ്പറുകള്‍ നല്‍കാനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ ഐഒഎസ് പതിപ്പുകളിലായിരിയ്ക്കും ഈ ഫീച്ചര്‍ ലഭ്യമാവുക.
വൈകാതെ ആന്‍ഡ്രോയിഡ് പതിപ്പുകളിലും ഫീച്ചര്‍ എത്തും. വാബീറ്റാ ഇന്‍ഫോയാണ് പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഗാലറിയില്‍നിന്നും ഇഷ്ടമുള്ള വാള് പേപ്പര്‍ തെരെഞ്ഞെടുത്ത് കോണ്ടാക്ട് ചാറ്റ് വിന്‍ഡോകള്‍ക്ക് നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക