തിരുവനന്തപുരം: ആസ്വാദനത്തിന്റെ പൊതു ഇടമൊരുക്കി തിരുവനന്തപുരം സ്വദേശിനി. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് ആര്‍ട്ടിസ്റ്റ് ഡോ.രേഷ്മ തോമസാണ് ത്രിമാന, വിര്‍ച്വല്‍ റിയാലിറ്റി ചിത്രപ്രദര്‍ശനം ഓണ്‍ലൈനില്‍ ആരംഭിച്ചത്. ‘ഓഫ് റൂട്ട്സ് ആന്‍ഡ് കണക്ഷന്സ്’ എന്ന് പേരിട്ട ചിത്രപ്രദര്‍ശനം 25വരെ ഓണ്‍ലൈനില്‍ കാണാം.
ഗൂഗിൾ പിക്സൽ 5 ഈ മാസം സെപ്റ്റംബർ 25 ന് പുറത്തിറങ്ങും
ആവശ്യക്കാര്‍ക്ക് ചിത്രം ഓണ്‍ലൈനായി വാങ്ങാനും അവസരമുണ്ട്. ഓര്‍മകളുടെ വേരുകളും ബന്ധങ്ങളും തിരയുന്ന ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ സൃഷ്ടിച്ച പരിമിതികള്‍ മറികടക്കാനും ഓണ്‍ലൈന്‍ പ്രദര്‍ശനങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമാണ് വിര്‍ച്വല്‍ റിയാലിറ്റി ചിത്രപ്രദര്‍ശനം ആരംഭിച്ചതെന്ന് രേഷ്മ തോമസ് പറഞ്ഞു.
മൊബൈല്‍ ഫോണിലും കമ്ബ്യൂട്ടര്‍ സ്ക്രീനിലും സ്മാര്‍ട്ട് ടി വിയിലുമൊക്കെ ഒരു ആര്‍ട് ഗാലറിയിലെത്തിയ സന്ദര്ശകരെന്നപോലെ കാണാനാവും വിധമാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. വി ആര് ഗ്ലാസുകള്‍ ഉപയോഗിച്ച് ത്രീ ഡി അനുഭവമായും പ്രദര്‍ശനം കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക