ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അപകടത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരി ഇന്ത്യന്‍ വിപണിയെ അതിഭീകരമായിട്ടാണ് ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജിഡിപി വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞത് ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്. സര്‍ക്കാര്‍ സഹായം ഇപ്പോള്‍ നല്കിയതൊന്നും സമ്പദ് വ്യവസ്ഥയുടെ ഉത്തേജനത്തിന് പര്യാപ്തമല്ല. അനൗദ്യോഗിക മേഖലയിലെ നഷ്ടങ്ങള്‍ കണക്കാക്കുമ്പോള്‍ ജിഡിപി നിരക്ക് ഇനിയും ഇടിയാനാണ് സാധ്യത എന്നും രഘുറാം രാജന് പറഞ്ഞു. സര്‍ക്കാര്‍ ഇപ്പോഴത്തെ സമീപനം മാറ്റണം. രാജ്യത്ത് മധ്യവര്‍ഗ വിഭാഗത്തിനായി കൂടുതല്‍ സഹായങ്ങള്‍ സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക