ബി.ജെ.പി രാജ്യസഭാ എം.പി സുബ്രഹ്മണ്യന് സ്വാമി ബിജെപിയുടെ ഐ ടി സെല്ലിനെതിരെ രംഗത്ത്. വ്യാജ ട്വീറ്റുകള്‍ ഉപയോഗിച്ച് തനിക്കെതിരെ ഐ.ടി സെല്ലിന്റെ തലവന്‍ അമിത് മാളവിയ ക്യാംപെയില്‍ നടത്തുകയാണെന്ന് സ്വാമി ആരോപിച്ചു.
ബി.ജെ.പി ഐ.ടി സെല്‍ തെമ്മാടിത്തമാണ് കാണിക്കുന്നതെന്നും ഐ.ടി സെല്ലിലെ ചില അംഗങ്ങള്‍ വ്യാജ ഐഡി ഉപയോഗിച്ച് തന്നെ വ്യക്തിപരമായി ആക്രമിക്കുകയാണെന്നും സുബ്രഹ്മണ്യന് സ്വാമി പറയുന്നു.
തന്റെ അനുയായികള്‍ തിരിച്ചും ഇതേ രീതിയില്‍ വ്യക്തിപരമായി ആക്രമണം നടത്തുകയാണെങ്കില്‍ ബി.ജെ.പി ഐ.ടി സെല്ലിന്റെ തെമ്മാടിത്തത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കാത്തതുപോലെ താനും ഏറ്റെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ പ്രവര്‍ത്തിച്ചവരെ ബി.ജെ.പി പിരിച്ചുവിടണമെന്നാണ് സുബ്രഹ്മണ്യന് സ്വാമി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക