തൃശൂര്‍: മന്ത്രി ഇ. ചന്ദ്രശേഖരന് ജില്ലയിലെ വിവിധ ഇനം പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു. 4101 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കഴിഞ്ഞ പട്ടയമേളയ്ക്ക് ശേഷം 1035 പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു. ഇതടക്കം 5136 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്തു. ഇതില്‍ 333 എണ്ണം വനഭൂമിപട്ടയങ്ങളാണ്.
ജില്ലാതല ഉദ്ഘാടനത്തിന് ശേഷം ഓരോ വില്ലേജിലേയും പട്ടയങ്ങള്‍ അതത് വില്ലേജ് ഓഫീസുകള്‍ വഴി കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നിശ്ചിത തീയതികളില്‍ വിതരണം ചെയ്യും. സങ്കീര്‍ണമേറിയതും കാലപ്പഴക്കമേറിയതും കേന്ദ്രാനുമതിയ്ക്ക് വിധേയമായതുമായ വനഭൂമി പട്ടയങ്ങള്‍ ഉള്‍പ്പടെ വിവിധയിനം പട്ടയങ്ങള്‍ ഇതിന്റെ ഭാഗമായി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക