സൗദി അറേബ്യയിലെ നജ്റാനിൽ കോവിഡ് ബാധിച്ച് ഏഴു മാസം ഗര്‍ഭിണിയായിരുന്ന മലയാളി നേഴ്സ് മരണപെട്ടു. ഷെറോറ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്ന അമൃത മോഹൻ (31) ഇന്ന് പുലർച്ചെ അഞ്ചു മണിക്കാണ് അന്ത്യം സംഭവിച്ചത്.കോട്ടയം വൈക്കം ,കൊതോറ സ്വദേശിനിയാണ്.
കിംഗ് ഖാലിദ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഏഴു മാസം ഗർഭിണിയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം ഇന്നലെ രാത്രി പരാജയപ്പെട്ടിരുന്നു. ഭർത്താവ് അവിനാശ് മോഹൻദാസ്.
നാട്ടിലാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കില്ല അമൃത മോഹനെ അവസാനമായി ഒന്ന് കാണാനുളള ഭർത്താവിന്റെ ആഗ്രഹം ആശുപത്രി അധികാരികളെ അറിയിച്ചിട്ടുണ്ട്. അതിനായുളള പരിശ്രമങ്ങൾ യുഎൻഎ (യുനൈറ്റഡ് നേഴ്സസ് അസോസിയേഷന്) നേത്രുത്വത്തില്‍ ശ്രമം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക