കണ്ണൂർ : തളിപ്പറമ്പിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. വിഷാദ രോഗമുണ്ടായിരുന്ന കുട്ടിക്ക് പ്രേത ബാധയാണെന്ന് വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം, ബാധ ഒഴിപ്പിക്കുകയാണെന്ന വ്യാജേനയാണ് ഇയാൾ പീഡനം നടത്തിയത്. ബദരിയ നഗറിൽ താമസിക്കുന്ന അമ്പത് കാരനായ ഇബ്രാഹിം ആണ് പിടിയിലായത്.
കോവിഡ്: കേരളത്തിൽ കാര്യങ്ങൾ കൈവിട്ടു പോവുന്ന ഘട്ടത്തിൽ, നമുക്കൊരു വ്യവസ്ഥ വേണം
വിഷാദ രോഗത്തിന്റെ ലക്ഷണം കാണിച്ച പെൺകുട്ടിയെ ഇയാൾ ബാധയൊഴിപ്പിക്കാനെന്ന പേരിൽ വീട്ടിലെ മുകളിലത്തെ നിലയിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത് .അറസ്റ്റ് ചെയ്തതിനുശേഷം ഇയാളെ കൊവിഡ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക