ഡല്‍ഹി: ചൈനയുടെ പുതിയ നീക്കം തുടരുന്നു. അതിര്‍ത്തിയില്‍ വിവിധയിടങ്ങളില്‍ ഇന്ത്യയുമായി തര്‍ക്കം തുടരവെയാണ് ചൈനയുടെ പുതിയ നീക്കം. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ ഭാഗങ്ങളില്‍ സ്ഥാപിക്കുകയാണ് ചൈനീസ് അധികൃതര്‍. അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന് വേണ്ടിയാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നത്.
ആഗ്രയിലെ മുഗള്‍ മ്യൂസിയം ഇനി ഛത്രപതി ശിവാജി മ്യൂസിയം എന്നറിയപ്പെടും
അതിര്‍ത്തിയിലെ ചിത്രങ്ങളും വിവരങ്ങളും അതിവേഗം ആശയവിനിമയം ചെയ്യാന്‍ ചൈനക്ക് ഇതിലൂടെ കഴിയും. ഇന്ത്യ റേഡിയോയിലൂടെയാണ് അതിര്‍ത്തി കാര്യങ്ങള്‍ പരസ്പരം സംസാരിക്കുക. ലഡാക്കിലെ പാങ്ഗോംഗ് ത്സോയില്‍ ചൈനീസ് സൈനികര്‍ക്ക് ഇതിലൂടെ അതിവേഗം ആശയവിനിമയം സാദ്ധ്യമാകുന്നുണ്ടെന്ന് ഇന്ത്യന്‍ സേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഒരു മാസത്തോളം നീണ്ട സംഘര്‍ഷം ഇന്ത്യ -ചൈന സൈനികര്‍ തമ്മില്‍ നിലനിന്ന മേഖലയാണിവിടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക