തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം ഓണത്തിന് ശേഷം കൂടിയെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം ഉണ്ടായത് 20,150 രോഗികളാണ്. കൂടാതെ 84 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ കൈയില്‍ ഒരു കണക്കുമില്ല; രാഹുൽ ഗാന്ധി
തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കൂടി. സംസ്ഥാനത്തെ ജയിലുകളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കണം എന്നും നിര്‍ദേശമുണ്ട്. മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കൊവിഡ് പരിശോധന ഇരട്ടി ആക്കണമെന്നും നിര്‍ദേശമുണ്ട്. സ്വകാര്യ ലാബുകള്‍, ആശുപത്രികള്‍ എന്നിവയുമായി ചര്‍ച്ച നടത്തണം. കേസുകള്‍ ഇരട്ടിക്കുന്ന ഇടവേള 27.4ല്‍ നിന്ന് 23.2 ദിവസമായി കുറഞ്ഞു എന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക