എയർ ഇന്ത്യ എക്സ്പ്രസിന് ദുബൈയിൽ വിലക്കേർപ്പെടുത്തി. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ തുടർന്ന് 15 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് ബാധിതരായ യാത്രക്കാരെ സുരക്ഷചട്ടങ്ങൾ ലംഘിച്ച് രണ്ട് തവണ ദുബൈയിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബൈ സിവിൽ ഏവിയേഷൻ എയർ ഇന്ത്യ എക്സ്പ്രസിന് നോട്ടീസ് അയച്ചിരിക്കുന്നത്.
സാംസങ്ങ് നോട്ട് 20 യ്ക്ക് വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് കമ്പനി…; 15000 രൂപ കിഴിവില്‍ വാങ്ങാന്‍ അവസരം
ആയതിനാൽ, ഇന്ന് മുതൽ ഒക്ടോബർ രണ്ട് വരെ എയർ ഇന്ത്യ വിമാനങ്ങൾക്ക് ദുബൈയിലേക്ക് വരാനാവില്ല. നേരത്തെ സമാനമായ സംഭവമുണ്ടായതിനാൽ സെപ്റ്റംബർ രണ്ടിന് ദുബൈ അധികൃതർ എയർ ഇന്ത്യ എക്സ്പ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വീണ്ടും പിഴവ് ആവർത്തിച്ച സാഹചര്യത്തിലാണ് 15 ദിവസത്തേക്ക് വിമാനങ്ങൾ താൽകാലികമായി റദ്ദാക്കിയത്. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മിഡിലീസ്റ്റ് റീജണൽ മാനേജർ മോഹിത് സെയിനിന് അയച്ച നോട്ടീസിൽ അതോറിറ്റി വ്യക്തമാക്കി. ദുബൈയിലേക്കുള്ള വിമാനങ്ങൾ ഇനി ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തേക്കും.
മാസ്ക് ധരിച്ചില്ല, സാമൂഹിക അകലം പാലിച്ചില്ല: ഷാഫി പറമ്പിലിനും കെ.എസ് ശബരീനാഥനുമെതിരെ കേസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക