കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണന് കൊവിഡ്. സെപ്റ്റംബര്‍ 21 തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് മുന്‍പായി നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
നിയസഭാ സമ്മേളനത്തിന് എത്തുന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രമേ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കുള്ളൂവെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
കൊവിഡ് പരിശോധന നടത്തിയെന്നും റിസള്‍ട്ട് പോസിറ്റീവാണെന്നും നാരായണ്‍ പറഞ്ഞു. കാര്യമായ ലക്ഷണങ്ങളൊന്നുമില്ലെന്നും ഹോം ഐസൊലേഷനില്‍ തുടരുമെന്നും ഇദ്ദേഹം പറഞ്ഞു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ക്വാറന്റൈനില്‍ പോകണമെന്നും ഇദ്ദേഹം നിര്‍ദ്ദേശിച്ചു.
ഈ ആഴ്ച തന്നെയായിരുന്നു കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമൈയ്ക്കും ഭക്ഷ്യ-സിവില്‍ സപ്ലൈ മന്ത്രി കെ. ഗോപാലയ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
കര്‍ണാടക തൊഴില്‍വകുപ്പ് മന്ത്രി എ ശിവറാം ഹെബ്ബാറിനും ഭാര്യയ്ക്കും രണ്ടി ദിവസം മുന്‍പ് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ ചികിത്സയില്‍ കഴിയുകയാണെന്നും രോഗമുക്തി നേടി ഉടന്‍ തിരിച്ചെത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു
സംസ്ഥാനത്ത് നേരത്തെ മുഖ്യമന്ത്രി യെദിയൂരപ്പ, വനംവകുപ്പ് മന്ത്രി ആനന്ദ് സിങ്, ടൂറിസം വകുപ്പ് മന്ത്രി സി.ടി രവി, ആരോഗ്യവകുപ്പ് മന്ത്രി ശ്രീരാമലു, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക