ശ്രീനഗര്‍: ജമ്മു കശ്മീരിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് പാകിസ്ഥാന് ശ്രമിക്കുന്നു എന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ ബാഗ് സിങ്. ജമ്മു കശ്മീരിലെ അവന്തിപോരയില്‍ തീവ്രവാദ ബന്ധമുള്ള രണ്ട് പേർ പിടിയിലായിട്ടുണ്ട്.
ഭീകരവാദത്തിനു ഫണ്ട് കണ്ടെത്താന്‍ ജമ്മു കശ്മീരില്‍ മയക്കുമരുന്ന് കടത്തുന്നതിനെയടക്കം പാകിസ്ഥാന് പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ മയക്കു മരുന്ന് കടത്തുകാരെ പൊലീസ് കര്‍ശനമായി നേരിടും. പാക് സഹായം നുഴഞ്ഞു കയറ്റക്കാര്‍ക്കും ലഭിക്കുന്നുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് കൊണ്ടുള്ള ആയുധ കടത്ത് ചെറുക്കാന്‍ ഒരു പരിധി വരെ പോലീസിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക