ന്യൂഡല്‍ഹി: കൊവിഡ് സമൂഹവ്യാപനം ഡല്‍ഹിയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഭവിച്ച് കഴിഞ്ഞെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍. അത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാരും ഐ.സി.എം.ആറും മടിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
തെലുങ്കാന ആരോഗ്യമന്ത്രിയുടെ ഓഫീസിലെ ഏഴു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം കാണാനാകുമെന്നും അതിനാല്‍ തന്നെ രാജ്യത്ത് സമൂഹ വ്യാപനം നടക്കുന്നുണ്ടെന്ന് അംഗീകരിക്കണമെന്നും അദ്ദേഹം പറയുകയുകയുണ്ടായി. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിന്റെ എണ്ണം 49,834 ആണ്. ആര്.ടി. പി.സി.ആര് ട്രൂനാറ്റ് പരിശോധനകള്‍ 11,203 നടത്തി.
മൊത്തത്തില്‍ 61,037 കൊവിഡ് ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ നടത്തിയത്. കേന്ദ്രസര്‍ക്കാറിനോ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനോ മാത്രമേ സമൂഹ വ്യാപനം സ്ഥിരീകരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക