അഹമ്മദാബാദ്: ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ് ഗുജറാത്തില്‍ കൊവിഡ് രോഗി മരിച്ചു. രാജ്കോട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രഭാകര്‍ പാട്ടീൽ എന്നയാളെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വയറലായിരുന്നു.
കണ്ണൂരിൽ കോവിഡ് ബാധിച്ച് 2 മരണം
12 ദിവസം മുമ്പാണ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രഭാകറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കൊവിഡ് ചികിത്സയ്ക്കായി ഇയാളെ സെപ്തംബര്‍ എട്ടിന് രാജ്കോട്ട് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെയാണ് ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായത്. രോഗി മാനസിക നില തെറ്റിയ നിലയിലായിരുന്നു പെരുമാറിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക