എറണാകുളം പെരുമ്പാവൂരില്‍ നിന്നും പിടികൂടിയ മൂന്ന് ഭീകരരെ ഇന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ദിവസമാണ് എന്‍ഐഎ മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ പെരുമ്പാവൂരിൽ നിന്ന് അറസ്റ്റുചെയ്തത്. നിർമാണ തൊഴിലാളികളെന്ന പേരിലാണ് സംഘം ഇവിടെ എത്തിയത്. ഇവരിൽ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തതായും സംശയമുണ്ട്. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ മര്‍ഷിദ് ഹസന്, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന് എന്നിവരെയാണ് ഡല്‍ഹിയിലേയ്ക്ക് കൊണ്ടു പോകുക.
രാമക്ഷേത്ര നിർമ്മാണത്തിനായുള്ള കല്ല് ശേഖരിക്കാൻ ക്വാറികള്‍ തുറക്കും – രാജസ്ഥാൻ സര്‍ക്കാര്‍
മൂന്നുപേരെയും ഡൽഹിയിലെത്തിക്കുന്നതിനായി ഇന്നലെ വൈകുന്നേരം മജിസ്ട്രേറ്റ് അനുമതി നല്കി. പെരുമ്പാവൂരിലും പാതാളത്തുമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഏകദേശം എട്ടുവര്‍ഷത്തോളമായി കൊച്ചിയില്‍ ആയിരുന്നു ഇവരെന്നാണ് വിവരം. കനകമല ഐഎസ്ഐഎസ് ഗൂഡാലോചനകേസില്‍ ഒളിവിലായിരുന്ന പിടികിട്ടാപുള്ളി മുഹമ്മദ് പോളക്കാനിയേയും ഡല്‍ഹിയിലെത്തിച്ച് ചോദ്യം ചെയ്യാനാണ് തീരുമാനം.
കനത്ത മഴകാരണം ഇടുക്കിയില്‍ നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക