ന്യൂഡല്‍ഹി: രാജ്യസഭയിൽ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച കേരളത്തിലെ സിപിഐഎം എംപിമാരായ കെ കെ രാഗേഷ്, എളമരം കരീം എന്നിവർ ഉൾപ്പടെ എട്ട് പേരെ രാജ്യസഭയിൽ നിന്നും പുറത്താക്കി. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് ഒരാഴ്ചത്തേക്കുള്ള സസ്പെൻഷൻ.
മൂന്നു ദിവസം കൂടി അതിശക്തമായ മഴ; പത്തു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു
ഡെറിക് ഒബ്രയാൻ, സഞ്ജയ് സിംഗ്, രാജു സതവ്, റിപുൻ ബോറ, ഡോല സെൻ, സയ്യീദ് നാസിർ ഹുസൈൻ എന്നിവരാണ് സസ്പെൻഷൻ നേരിട്ട മറ്റ് എംപിമാർ. ശബ്ദവോട്ടോടുകൂടി രണ്ട് ബില്ലുകളാണ് രാജ്യസഭയിൽ പാസാക്കിയിരിക്കുന്നത്. പ്രതിപക്ഷം സഭയിൽ ബില്ലുകൾ കീറിയെറിഞ്ഞ് പ്രതിഷേധം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക