ജോജു ജോർജിനെ നായകനാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്റ്റാർ’. ഷീലു എബ്രഹാമാണ് ചിത്രത്തിൽ നായികയായെത്തുന്നത്. നീരജ് മാധവ് നായകനായി എത്തിയ ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിന് ശേഷം ഡോമിൻ ഡി സിൽവ ഒരുക്കുന്ന ചിത്രമാണ് സ്റ്റാർ. അതേസമയം ബിജു മേനോനെ നായകനാക്കി ‘മാട്ടി’ എന്ന ചിത്രം കഴിഞ്ഞ വർഷം ഡോമിൻ അനൗൺസ് ചെയ്തിരുന്നു. ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സഞ്ജയ് ബോബി കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടി ചിത്രം “വൺ”; പുതിയ സ്റ്റിൽ പുറത്ത്
ചിത്രത്തിന്റെ ഛായാഗ്രഹണം തരുൺ ഭാസ്കർ നിർവഹിക്കും. സുബിൻ സോമശേഖരനാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. എറണാകുളത്തും പരിസര പ്രദേശങ്ങളിലും ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. സിനിമയുടെ ചിത്രീകരണം ഉടൻതന്നെ ആരംഭിക്കുമെന്നാണ് സൂചന. ജോജുവിന്റെ പുതിയ വേഷത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക