പ്രതിദിനം സ്മാർട്ട്ഫോൺ വിപണിയിൽ പുത്തൻ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ സവിശേഷതകളുമായാണ് പുതിയ ബ്രാൻഡുകൾ ഫോൺ പ്രേമികളിലേയ്ക്ക് എത്തുന്നത്. പോക്കോ എം 2 സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ എത്തി. ഈ ഡിവൈസിന്റെ ആദ്യ വിൽപ്പന സെപ്റ്റംബര്‍ 15നാണ് നടന്നത്. ഫ്ലിപ്ക്കാർട്ട് വഴിയാണ് ഡിവൈസിന്റെ വില്‍പ്പന.
ഫേസ്ബുക്കിനെയും വാട്സ്ആപ്പിനും നിയന്ത്രണമില്ല: കേന്ദ്രസര്‍ക്കാര്‍
വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ 6 ജിബി റാം സ്മാര്‍ട്ട്ഫോണാണ് ഇത്. 6ജിബി റാമിനൊപ്പം 64 ജിബി ഓണ്‍-ബോര്‍ഡ് സ്റ്റോറേജാണ് ഡിവൈസില്‍ നല്‍കിയിട്ടുള്ളത്. സ്മാര്‍ട്ട്ഫോണിന് പിന്നില്‍ ഘടിപ്പിച്ച ഫിംഗര്‍പ്രിന്റ് സെന്‍സറും ഫെയ്സ് അണ്‍ലോക്കുമാണ് സുരക്ഷാ ഫീച്ചറുകള്‍. മാത്രമല്ല, ഇന്റേണല്‍ സ്റ്റോറേജ് കൂടുതല്‍ ആവശ്യമുള്ള ഉപയോക്താക്കള്‍ക്ക് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 512 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജ് എക്സ്പാന്‍ഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2340 × 1080 പിക്സല്‍ റെസല്യൂഷനോടുകൂടിയ 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേയാണ് പോക്കോ എം2 സ്മാര്‍ട്ട്ഫോണില്‍ ഉള്ളത്. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 3 ലെയര്‍ പ്രോട്ടക്ഷനും ഡിസ്പ്ലെയ്ക്ക് ഉണ്ട്. 13 എംപി പ്രൈമറി സെന്‍സര്‍, 8 എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, 5 എംപി മാക്രോ സെന്‍സര്‍, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവ അടങ്ങിയ ക്വാഡ് ക്യാമറ സെറ്റപ്പാണ് പോക്കോ എം2 സ്മാര്‍ട്ട്ഫോണില്‍ നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക