ജില്ലയില്‍ 314 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 257 പേര്‍ക്ക് സസമ്പര്ക്കം മൂലമാണ് രോഗബാധ. ആറു പേര് വിദേശത്തു നിന്നും 26 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 25 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
അടിമാലിയിൽ ചങ്ങാടംമറിഞ്ഞ് അപകടം; ഏഴു പേരെ രക്ഷപ്പെടുത്തി
ഇതോടെ, ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 8122 ആയി. ഇവരില്‍ 39 പേര് ഇന്ന് രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 4935 ആയി. കൊവിഡ് ബാധിച്ച് മരിച്ച 36 പേര് ഉള്‍പ്പെടെ 72 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു.
ബാക്കി 2801 പേര് ചികില്‍സയിലാണ്. ഇവരില്‍ 2041 പേര് വീടുകളിലും ബാക്കി 760 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക