പൂനെ: ഡോക്ടര്‍മാരെ കിട്ടാനില്ലെന്ന് പരാതിയുമായി പൂനെ. 213 ഡോക്ടര്‍മാരെയാണ് പൂനെയ്ക്ക് ആവശ്യമുള്ളത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ആണിത്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപേ പറയുന്നത് മാസം 2.25 ലക്ഷം രൂപ ശമ്പളം പ്രഖ്യാപിച്ചിട്ട് പോലും ആശുപത്രികളിലേക്ക് ഡോക്ടര്‍മാരെ കിട്ടുന്നില്ലെന്നാണ്. പൂനെയിലെ സാസോണ്‍ ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
ആശുപത്രികളില്‍ ഓക്സിജന്‍ സംഭരണം കൂട്ടാനും, ഐസിയു കിടക്കകളുടെ എണ്ണം കൂട്ടാനും ടെലി ഐസിയു സംവിധാനം സംസ്ഥാനത്തെങ്ങും എത്തിക്കാനും, ഡോക്ടര്‍മാരുടെ എണ്ണം കൂട്ടാനും ധാരണയായിരുന്നു. സര്‍ക്കാര്‍ വന്‍തുക ശമ്പളം പ്രഖ്യാപിച്ചിട്ടും ഡോക്ടര്‍മാര്‍ തയ്യാറാവുന്നില്ലെന്നാണ് മന്ത്രി ഞായറാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക