ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് കൈലാഷ്. കൈലാഷിനെ നായകനാക്കി നവാഗതനായ വിമല്‍ രാജ് സംവിധാനം ചെയ്യുന്ന ‘സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍’ കൊടുങ്ങല്ലൂരില്‍ ചിത്രീകരണം ആരംഭിച്ചു. വിമല്‍ രാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും.
അതായിരുന്നില്ല ബിഗ്ബോസ് നിർത്താനുള്ള കാരണം..; വെളിപ്പെടുത്തലുമായി രജിത്കുമാർ
കൈലാഷിനു പുറമെ രാഹുല്‍ മാധവ്, പുതുമുഖം കാര്‍ത്തിക സുരേഷ്, ടിനി ടോം, രാജേഷ് ശര്‍മ്മ, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, ഹരിപ്രസാദ് വര്‍മ്മ, സഞ്ജയ് പടിയൂര്‍, ഡോമിനിക്, ജെസ്സി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ആര് കളേഴ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനോജ് അഗസ്റ്റിന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിര്‍വ്വഹിക്കുന്നു.
റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു…! തിരക്കഥ എഴുതുന്നത് ഹിന്ദി ചിത്രത്തിന്
പ്രതികരിക്കാൻ ഇവിടെ എഴുതുക