അഭിപ്രായങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ. സുശാന്തിന്റെ മരണത്തിനു പിന്നാലെ വിവാദ പരാമർശങ്ങൾ നടത്തി മുന്നോട്ടുവന്ന കങ്കണ അനുരാഗ് കശ്യപിനെതിരായ പീഡനാരോപണത്തിലും അഭിപ്രായം പറഞ്ഞിരുന്നു. കങ്കണയ്ക്കെതിരെ ഇതിനോടകം നിരവധിപേർ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാർഷിക ബില്ലിനെ സംബന്ധിച്ചും വിവാദ പ്രസ്താവന നടത്തിയിരിക്കുകയാണ് നടി.
ഇരുന്നൂറിലധികം ഇവി ചാര്‍ജിംഗ്, ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍
കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികള്‍ ആണെന്നാണ് നടി കങ്കണ റണാവത്തിന്റെ പരാമർശം. ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കേയാണ് കങ്കണയുടെ വിവാദ ട്വീറ്റ്. സിഎഎയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു കലാപത്തിന് ശ്രമിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ കാര്‍ഷിക ബില്ലിനെതിരേ പ്രതിഷേധിച്ചുകൊണ്ടും രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ഇപ്പോള്‍ ഇവര്‍ ഭീകരത സൃഷ്ടിക്കുകയാണ്. അവര്‍ തീവ്രവാദികളാണെന്നും കങ്കണ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക ബില്ലിനെക്കുറിച്ച് എഴുതിയ ട്വീറ്റ് പങ്കുവച്ചാണ് കങ്കണയുടെ അഭിപ്രായ പ്രകടനം.
പട്ടാള ചിത്രങ്ങൾക്കുശേഷം കുടുംബചിത്രമൊരുക്കാൻ മേജർ രവി…! ചിത്രത്തിൽ സുരേഷ് ഗോപിയും ആശാ ശരത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക