കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിർത്തിവച്ച അന്താരാഷ്ട്ര ഗതാഗതം ദക്ഷിണാഫ്രിക്ക പുനരാരംഭിക്കാനൊരുങ്ങുന്നു. ഗതാഗതം പുനരാരംഭിക്കുമ്പോഴും ഇന്ത്യക്കാര്‍ക്ക് പ്രവേശനം വിലക്കിയേക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ഇളവ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക. അതേസമയം, കോവിഡ് കേസുകളും മരണവും ഇന്ത്യയിലാണ് കൂടുതൽ എന്ന കാരണത്താൽ ഇന്ത്യക്കാരെ പ്രവേശിക്കാന്‍ അനുവദിക്കേണ്ടെന്ന നിലപാടിലാണ് ദക്ഷിണാഫ്രിക്ക.
വിലക്ക് തുടരേണ്ട രാജ്യങ്ങളുടെ പട്ടിക മറ്റ് മന്ത്രാലയങ്ങളുമായി ആലോചിച്ച് ആരോഗ്യമന്ത്രാലയം തയ്യാറാക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ആര്‍ക്കൊക്കെ പ്രവേശനം അനുവദിക്കണം എന്ന് തീരുമാനിക്കുക. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും വിലക്കുള്ളവയുടെ പട്ടികയില്‍ ഉണ്ടാകും എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക