ആനക്കര: മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് നാളെ ജ്ഞാനപീഠ പുരസ്കാരം സമ്മാനിക്കും. കുമരനല്ലൂര്‍ അമേറ്റിക്കരയില്‍ ദേവായനം വസതിയില്‍ വ്യാഴാഴ്ച ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് പുരസ്കാരം സമർപ്പിക്കുക. മന്ത്രി എ.കെ. ബാലന് അധ്യക്ഷത വഹിക്കും.
സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ ഇന്ന് നിലവിൽ വരും; ഇളവുകൾ ഇങ്ങനെ
കുമരനെല്ലൂറിലെ പരിസരങ്ങളിലും റോഡിന് കുറുകെയുമെല്ലാം കമാനങ്ങളും മറ്റും സ്ഥാപിച്ചു. വീട്ടില്‍ വലിയരീതിയിലുള്ള സ്ക്രീനും മറ്റ് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 50 പേര്‍ക്ക് ചടങ്ങില്‍ നേരിട്ട് സംബന്ധിക്കാനായി പന്തലും ഇരിപ്പിടങ്ങളും ഒരുക്കി.
നാട്ടുകാര്‍ക്കും നാടിന്റെ നാനാഭാഗത്തുള്ളവര്ക്കും അവരവരുടെ വീടുകളില്‍ ഇരുന്ന് വീക്ഷിക്കാനുള്ള സൗകര്യം ഉണ്ടാവും. എം.ടി, എഴുത്തുകാരന് പ്രതിഭാറോയ് തുടങ്ങി നിരവധി പ്രമുഖര്‍ ഓണ്‍ലൈന്‍ വഴി തത്സമയം സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക