തിരുവനന്തപുരം: സ്വപ്നയുടെ വീട്ടില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പലതവണ പോയിട്ടുണ്ടെന്ന് സന്ദീപ് വാര്യര്‍. സ്വപ്ന സുരേഷും കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സ്വപ്നയുടെ വീട്ടില്‍ പോയിട്ടില്ലെങ്കില്‍ നിഷേധിക്കട്ടെ എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
റംസിയുടെ മരണം; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി
മുഖ്യമന്ത്രിയുടെ മകളുടെ ഫ്ളാറ്റില്‍ ഫര്‍ണിച്ചറുകള്‍ കൊടുത്തത് സ്വപ്നയാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തെക്കുറിച്ച് വ്യക്തതവരുത്തണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. അതേസമയം സിപിഎമ്മിന്റെ എടിഎമ്മാണ് ജലീല്‍ എന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിയില്‍ ഒരു നേതാവും ജയിലില്‍ പോയില്ല. സ്വര്‍ണക്കടത്ത് അട്ടിമറിക്കാന്‍ യുഡിഎഫ് കൂട്ട് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക