കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ഗായകന് എസ്.പി.ബാലസുബ്രണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യനില മോശമായെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഗായകനെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വിശദീകരിക്കുന്നു. ജീവന് രക്ഷാ ഉപകരണങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കുന്നതായും അറിയിപ്പ് ഉണ്ട്.
വിവരം പുറത്തുവന്നയുടന്‍ നടന് കമല്ഹാസന് അടക്കമുളള പ്രമുഖര്‍ ക്രോംപേട്ടിലെ എം.ജി.എം ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യനില മോശമാണെന്നും മറ്റ് അഭ്യൂഹങ്ങള്‍ക്കു അടിസ്ഥാനമില്ലെന്നും കമല്ഹാസന് പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.
തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു
കഴിഞ്ഞ ഏഴിന് എസ്.പി.ബിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും ഹൃദയവും ശ്വാസകോശവും സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം ദുര്‍ബലമായതായി റിപ്പോര്‍ട്ടുകളുണ്ടായിരന്നു. ഓഗസ്റ്റ് അഞ്ചാം തിയ്യതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്.പിബിയെ എട്ടാം തിയ്യതിയാണ് വെന്റിലേറ്ററിലേക്കു മാറ്റിയത്. അടുത്ത ദിവസം തന്നെ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ഉപകരണങ്ങളുടെ സഹായത്തോടെ ആക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക