രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. ഇന്നലെ മാത്രം 85,362 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 59,03,933 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 1,089 പേരാണ് മരിച്ചത്. ഇതോടെ വൈറസ് ബാധിതരായി ജീവന് നഷ്ടമായവരുടെ എണ്ണം 93,379 ആയി.
രാജ്യത്ത് കോവിഡ് ബാധിച്ച് 9,60,969 പേരാണ് ചികില്‍സയിലുള്ളത്. 48,49,585 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് സെപ്റ്റംബര്‍ 25 വരെ 7,02,69,975 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 13,41,535 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക