ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. 24 മണിക്കൂറിനകം 85,362 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതോടെ രോഗികളുടെ എണ്ണം 59.03 ലക്ഷമായി. കഴിഞ്ഞ ദിവസം രാജ്യത്ത് 1089 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ്; ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി
7.02 കോടി കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. നിലവില്‍ കോവിഡ് ചികിത്സയിലുള്ളത് 9.60 ലക്ഷം പേരാണ്. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 82.14 ശതമാനമായി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക