കൊല്ലം: കൊല്ലം ഡി.സി.സി ഓഫീസ് അടച്ചു. കോണ്‍ഗ്രസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അടച്ചത്. കൊല്ലം അഞ്ചാലുമൂഡ് ബ്ലോക്ക് പ്രസിഡന്റ് കുഴിയം ശ്രീകുമാറിന് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ്. കെപിസിസി സെക്രട്ടറി ഉള്‍പ്പടെയുള്ളവർ ക്വാറന്റൈനില്‍ പോയി. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതിന് തലേ ദിവസം കൊല്ലം ഡിസിസി ഓഫീസില്‍ ശ്രീകുമാര്‍ എത്തിയിരുന്നു. പ്രാഥമിക സമ്പർക്കത്തിലേര്‍പ്പെട്ടവരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക