ന്യൂഡൽഹി: ലൈഫ് മിഷന് ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ സിബിഐ അന്വേഷണം എതിര്‍ക്കുന്ന സിപിഎം നിലപാടിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണെന്നും ഇതുമായി ബന്ധപ്പെട്ട് സിപിഎം പ്രചരണങ്ങള്‍ നടത്തുന്നത് അഴിമതി പുറത്തുവരുമെന്നുള്ള ഭീതി കൊണ്ടാണെന്നും മുരളീധരന് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസ് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത് എന്നും സ്വര്‍ണക്കടത്ത് നയതന്ത്രബാഗിലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് അതിന്റെ ഭാഗമായാണെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക