ഐ ഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുനേരെ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഐ ഫോണ്‍ വിവാദത്തില്‍ രമേശ് ചെന്നിത്തല രാജി വയ്ക്കണമെന്ന് ഞങ്ങള്‍ എന്തായാലും ആവശ്യപ്പെടില്ല, അദ്ദേഹം പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഇരിക്കുന്നത് തന്നെയാണ് തങ്ങൾക്ക് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു. ഖുറാന് വാങ്ങിയതും കാരയ്ക്ക വാങ്ങിയതും പ്രോട്ടോക്കോള്‍ ലംഘനമാണ് എന്നായിരുന്നില്ലേ ചെന്നിത്തലയുടെ ആരോപണം. അങ്ങെനെയെങ്കില്‍ ഇത് പ്രോട്ടോക്കോള്‍ ലംഘനമല്ലേ, അങ്ങനെവന്നാൽ രമേശ് ചെന്നിത്തലയും രാജി വയ്ക്കേണ്ടതല്ലേ എന്നും കോടിയേരി ചോദിച്ചു.
ഹാത്രാസ് പീഡനം: ജനരോഷത്തില്‍ പതറി യു.പി സര്‍ക്കാര്‍; എസ്.പിക്കും ഡി.എസ്.പിക്കും സസ്പെന്ഷന്
കോണ്ട്രാക്ടറായിട്ടുള്ള യൂണിടാക്കിന്റെ ഉടമസ്ഥന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയും മറ്റുള്ളവര്‍ക്കും നല്കാന് ഐ ഫോണ്‍ വിവാദ സ്ത്രീ പറഞ്ഞതനുസരിച്ച് നല്കി എന്ന് വ്യക്തമാക്കിയത്. സ്വപ്ന സ്വരേഷിന്റെ കൂടെ പ്രതിപക്ഷ നേതാവ് ആ പരിപാടിയില്‍ മുഖ്യാഥിതിയായി പങ്കെടുത്തു എന്നും കോണ്‍സുലേറ്റ് ജനറലിന്റെ പരിപാടിയില്‍ പങ്കെടുത്ത് പാരിതോഷികം വാങ്ങി എന്നും വ്യക്തമായിരിക്കുന്നു.
ആക്ഷൻ കിങ് സൂപ്പർ സ്റ്റാറിന്റെ കാവൽ…; ചിത്രീകരണം ഏഴിന് പാലക്കാട് പുനരാരംഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക