പുതിയ കോവിഡ് ടെസ്റ്റ് കിറ്റുമായി റിലയന്‍സ് ലൈഫ് സയന്‍സ്. കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിന്റെ ന്യൂക്ലിക് ആസിഡ് തിരിച്ചറിയുന്നതിനുള്ള പരിശോധനയാണ് ടെസ്റ്റിലൂടെ നടത്തുന്നത്. നിലവില്‍ 24 മണിക്കൂര്‍ വേണ്ടിവരുന്ന സ്ഥാനത്താണ് കുറഞ്ഞ സമയത്തിനുള്ളില്‍ പരിശോധന സാധ്യമാകുന്ന പരിശോധനാ കിറ്റ് ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്.
ആക്ഷൻ കിങ് സൂപ്പർ സ്റ്റാറിന്റെ കാവൽ…; ചിത്രീകരണം ഏഴിന് പാലക്കാട് പുനരാരംഭിക്കും
രണ്ടുമണിക്കൂറിനുള്ളില്‍ കൃത്യമായ കോവിഡ് പരിശോധനാഫലം ഉറപ്പാക്കാനാകുന്ന ആര്‍ടി – പിസിആര്‍ കിറ്റാണ് വികസിപ്പിച്ചത്. റിവേഴ്സ് ട്രാന്‍സ്ക്രിപ്ഷന്‍- പോളിമറേസ് ചെയ്ന്‍ റിയാക്ഷന് എന്നതാണ് ആര്‍ടി – പിസിആര്‍ എന്ന ടെസ്റ്റിന്റെ പൂര്‍ണ രൂപം. വളരെ കൃത്യതയോടുകൂടിയ ടെസ്റ്റിങ് കിറ്റാണ് റിലയന്‍സ് ലൈഫ് സയന്‍സ് വികസിപ്പിച്ചതെന്നാണ് ഉന്നയിക്കുന്ന അവകാശ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക