സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചു. യോഗം മറ്റന്നാള്‍ ആണ്. യോഗത്തില്‍ പങ്കെടുക്കുന്നവരിൽ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫും സിപിഐഎം നേതൃത്വവും അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
ശബരിമല ദർശനം; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും
ബാറുകള്‍ തുറന്നാല്‍ കൗണ്ടര്‍ വഴി വില്പനയുണ്ടാവില്ല. ക്ലബുകളിലും മറ്റും ഇരുന്നു മദ്യപിക്കാന്‍ ആകും. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് രൂക്ഷമായിട്ടും ബാറുകള്‍ തുറന്നത് കണക്കിലെടുത്താണ് എക്സൈസ് വകുപ്പ് ശുപാര്‍ശ നല്‍കിയത് എന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക